n

SAMOOH

ജനകീയാരോഗ്യ വ്യവസ്ഥ – ജോസഫ് തോമസ്

എല്ലാവര്‍ക്കും ആരോഗ്യം
ആധുനിക ആരോഗ്യസംരക്ഷണ വ്യവസ്ഥയേക്കുറിച്ചുള്ള കുറിപ്പു്

“എല്ലാവര്‍ക്കും ആരോഗ്യം” എന്ന ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതും കേരള സമൂഹം ആഗ്രഹിക്കുന്നതുമായ ലക്ഷ്യത്തിലേക്കെത്താന്‍ മനുഷ്യ ശരീരത്തിനു് സ്വാഭാവികമായുള്ള രോഗ പ്രതിരോധ ശേഷിയും രോഗ പരിഹാര ശേഷിയും കൈവരിക്കാനും മെച്ചപ്പെടുത്താനും ഉതകും വിധം അനുയോജ്യമായ ജീവിത ശൈലിയും ആരോഗ്യ പരിചരണ പിന്തുണാ സംവിധാനവും ഉറപ്പാക്കിക്കോണ്ടേ കഴിയൂ. രോഗപ്രതിരോധമെന്നാല്‍, അകസ്മികമായ അപകടങ്ങളില്‍നിന്നോ അണുബാധമൂലമോ നാശോന്മുഖമായ അവസ്ഥ കാരണമോ രോഗാവസ്ഥകള്‍ ഉണ്ടാകുന്നതു് ചെറുക്കുകയും ഉണ്ടായിക്കഴിഞ്ഞ രോഗങ്ങള്‍ക്കു് പരിഹാരം കാണുകയും ചെയ്യുന്ന ജീവികളടെ സ്വാഭാവിക ശേഷിയാണു്. നിലവില്‍ ആരോഗ്യ പരിചരണത്തിന്റെ ഊന്നല്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധവും പിടിപെടുന്ന എല്ലാ രോഗങ്ങളുടേയും ശമനത്തിനും മാത്രമാണു്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെന്ന മഹത്തും ധന്യവും മൂല്യവത്തും ഉപയോഗിക്കാതെ നിരന്തരം നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നതുമായ അളവില്ലാത്ത വിഭവത്തെ ആധുനിക വൈദ്യശാസ്ത്രം അവഗണിക്കുന്നു.

രോഗ പ്രതിരോധം സമം ഓറ്റപ്പെട്ട രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ എന്നതാണു് ആധുനിക വൈദ്യ ശാസ്ത്രത്തിനു് സ്വീകാര്യമായ സമവാക്യം . സമഗ്രമായ രോഗ പ്രതിരോധവും രോഗ പരിഹാരവും അതിനു് അന്യമാണു്. ആരോഗ്യാനുബന്ധ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വികാസം ജീവികള്‍ക്കു് സഹജമായ രോഗ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും മുമ്പോട്ടു് വെയ്ക്കുന്നുണ്ടു്. ആധുനിക വൈദ്യം പക്ഷെ അവ പ്രയോഗത്തിലാക്കുന്നില്ല. ഈ സമീപനം വിഭവങ്ങളുടെ ധൂര്‍ത്തിനും ജനസമൂഹങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്കും പിന്നോക്കാവസ്ഥയ്ക്കും കാരണമാകുന്നു.

പകര്‍ച്ചവ്യാധികള്‍ക്കു് ഓരോന്നിനും പ്രത്യേകം മരുന്നുകള്‍ നല്‍കിയുള്ള പ്രതിരോധമാണു് നിലവിലുള്ളതു്. ഇതു് പകര്‍ച്ച വ്യാധികള്‍ പോട്ടിപ്പുറപ്പെടുമ്പോള്‍ ആവശ്യമാണു്. അത്തരം രോഗ പ്രതിരോധം വ്യത്യസ്തങ്ങളായ ഓരോ രോഗത്തിനു് ഓരോ സമയത്തു് വ്യത്യസ്തമാണു്. മറുവശത്തു് മനുഷ്യ ശരീരം സമഗ്രമായ ഓരു വ്യവസ്ഥയാണു്. അതു് ഏകതാനമല്ല, അതിന്റെ പ്രവര്‍ത്തനം നേര്‍രേഖയിലുമല്ല. മറിച്ചു്, നിരന്തരം മാറ്റത്തിനു് വിധേയമാണു്, വര്‍ത്തുളമാണു്. (Dynamic and nonlinear). അജൈവ വസ്തുക്കളെ കൈകാര്യം ചെയ്യുന്ന എഞ്ചിനിയറിങ്ങിനു് അനുരൂപമായ ശാസ്ത്ര-സാങ്കേതിക തത്വങ്ങള്‍‍ ജീവനുള്ള ശരീരത്തിനു് മതിയാകില്ല. ചിലപ്പോള്‍ ചിലതു് ഫലിച്ചേക്കാം. പക്ഷെ, പൂര്‍ണ്ണമായും വഴങ്ങില്ല. അവിടെ ജൈവ പ്രക്രിയകള്‍ പ്രോത്സാഹിപ്പിക്കുകയോ ഉപയോഗിക്കുകയോ ആണു് കൂടുതല്‍ ശരിയും യുക്തവും. അതിലേയ്ക്കുതകുന്ന ശാസ്ത്രീയ കണ്ടു് പിടുത്തങ്ങള്‍ ഓട്ടേറെയുണ്ടു്. പക്ഷെ, ഓരു രോഗം ഓരു മരുന്നു് എന്ന സങ്കല്പമാണു് ആധുനിക വൈദ്യ ഇന്നും പ്രയോഗിച്ചുകണ്ടിരിക്കുന്നതു്. അതിന്റെ പരിണിതിയാണു്, ഓരു രോഗത്തിനുള്ള മരുന്നു് പല രോഗങ്ങള്‍ക്കു് കാരണമാകുന്നതും, ആയുര്‍ ദൈര്‍ഘ്യം കൂടുമ്പോഴും രോഗവും രോഗാതുരതയും വര്‍ദ്ധിച്ചു് വരുന്നതും.

മനുഷ്യ ശരീരത്തിനു് അതിനെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കു് പ്രതിരോധം ഏര്‍പ്പെടുത്താനും പരിഹാരം കാണാനുമുള്ള സ്വയം രക്ഷാ ശേഷിയുണ്ടു്. ഇതു് ജീവി വര്‍ഗ്ഗത്തിനു് പതുവെ ബാധകമാണു്. മറ്റു് ജീവികള്‍, ഏറിയപങ്കും അതിന്റെ സ്വാഭാവിക പരിതസ്ഥിതിയില്‍ തുടരുന്നവ, ഈ കഴിവു് ഇന്നും നിലനിര്‍ത്തുന്നു എന്നതു് മനുഷ്യനു് പാഠമാകേണ്ടതാണു്. മനുഷ്യന്‍ ഗുഹാജീവിതത്തിലേയ്ക്കു് തിരിച്ചു് പോകണമെന്നല്ല, മറിച്ചു് പ്രകൃതി നിയമങ്ങള്‍ കണ്ടെത്തി അവയെ പ്രയോഗത്തിലുള്‍പ്പെടുത്താന്‍ ശാസ്ത്ര-സാങ്കേതിക സിദ്ധികളും നാളിതു് വരെ നേടിയ വിജ്ഞാന സമ്പത്തും ഉപയോഗപ്പെടുത്തണമെന്നാണു് അര്‍ത്ഥമാക്കുന്നതു്. മനുഷ്യനാവശ്യവും അനുയോജ്യവുമായ ആഹാര-നീഹാരാദികള്‍ ലഭ്യാമാക്കുകയും അവയ്ക്കാവശ്യമായ പരതോവസ്ഥ നിലനിര്‍ത്തുകയും ചെയ്താല്‍ രോഗങ്ങളെ പ്രതിരോധിക്കാനും അവയെ മറികടന്നു് വരുന്നവയെ അപ്പപ്പോള്‍ പരിഹരിക്കാനും പുതിയതിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാനും മനുഷ്യ ശരീരത്തിനു് കഴിവുണ്ടു്. അതു് കണ്ടെത്തുകയും പ്രയോഗിക്കുകയുമാണു് ശാസ്ത്രീയ സമീപനം. ഇന്നു് നടക്കുന്നതു് ശാസ്ത്രാഭാസമാണു്. അതില്‍ ഓറ്റപ്പെട്ട ചില ശാസ്ത്ര സത്യങ്ങളുടെ അനുകരണങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപകമായ പ്രയോഗങ്ങളുമുണ്ടെന്നതിന്റെ പേരില്‍ അതു് തികച്ചും ശാസ്ത്രീയമാണെന്നു് അംഗീകരിക്കാനാവില്ല. അത്തരം ഓറ്റപ്പെട്ട ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും അതിന്റെ പേരില്‍ ഉയര്‍ത്തപ്പെടുന്ന ശാസ്ത്രീയമെന്ന വാദമുഖങ്ങളും‍ പ്രാകൃത വൈദ്യ സമ്പ്രദായങ്ങള്‍ക്കെതിരെ വാദിച്ച് നില്കാന്‍‍ ഇന്നത്തെ വികലമായ ശാസ്ത്രാഭാസ പ്രകടനക്കാരേയും ലാഭക്കതി മൂത്തു് രോഗികളേയും സമൂഹത്തേയും കോള്ളയടിക്കുന്നവരേയും സഹായിക്കുന്നുണ്ടെങ്കിലും ശാസ്ത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ ഉയര്‍ന്നു് വരുന്ന ആധുനികോത്തര വൈദ്യശാസ്ത്ര ശാഖകളുടെ സമഗ്രമായ ആരോഗ്യ പരിചരണ വ്യവസ്ഥയ്ക്കു് മുമ്പില്‍ പിടിച്ചു് നില്കാനാവില്ല. അത്തരം പുത്തന്‍ വ്യവസ്ഥയുടെ രൂപരേഖ അവതരിപ്പിക്കപ്പെടുകയാണിവിടെ.

മേല്പറഞ്ഞ ശാസ്ത്രാഭാസക്കാരുടെ പിടിയില്‍ ആധുനിക വൈദ്യം പെട്ടു് പോയതു് മൂലമാണു് പ്രാകൃത സമ്പദായങ്ങള്‍ ഇന്നും അരങ്ങു് വാഴുന്നതും ജനങ്ങളുടെ ആരോഗ്യവും സൌഖ്യവും ഇന്നും മരീചികയായി തുടരുന്നതും.
സസ്യജന്തുജാലങ്ങള്‍ക്കു് പോതുവെ, സ്വയം രോഗങ്ങളെ പ്രതിരോധിച്ചും ഉണ്ടാകുന്നവയെ നീക്കിയും പുതിയ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ വരുത്തിയും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനാവശ്യമായ കിവുണ്ടു്. ആവശ്യമായ വിഭവങ്ങളും പരിതോവസ്ഥയും ഉണ്ടാകണമെന്നു് മാത്രം. സ്വയം, മുറിവുകള്‍ ഉണക്കാനും എല്ലു് മുറികൂട്ടാനും പുറമേനിന്നു് കടന്നു് വരുന്ന രോഗകാരികളായ അണുക്കളേയും പരാദങ്ങളേയും ചെറുക്കാനും അവയെ നശിപ്പിക്കാനും വിഷാംശങ്ങളേയും ആണവ വികിരണത്തേയും നിര്‍വ്വീര്യമാക്കാനും കഴിവുണ്ടെന്നതു് ശാസ്ത്രം എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുമ്പേ കണ്ടെത്തിയതാണു്. കോശങ്ങളുടെ നാശോന്മുഖത വര്‍ദ്ധിക്കുന്നതു് മൂലമുണ്ടാകുന്ന വാര്‍ദ്ധ്യക്യ സഹജമായ പരിക്ഷീണാവസ്ഥയെ പോലും വലിയരളവു് മറികടക്കാനും അതിലൂടെ വാര്‍ദ്ധക്യകാലം കര്‍മ്മ നിരതമാക്കാനും ആയുസ് വര്‍ദ്ധിപ്പിക്കാനും വരെ ശാസ്ത്ര സിദ്ധികളുടെ ശരിയായ വിനിയോഗത്തിലൂടെ കഴിയുമെന്നായിരിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനാവശ്യമായ വിഭവങ്ങള്‍ മതിയായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും രോഗപ്രതിരോധവും അവയെ മറിടന്നുണ്ടാകുന്ന രോഗങ്ങള്‍ക്കു് പരിഹാരവും ഉറപ്പാക്കുന്നതിനും ആവശ്യമാത്ര പ്രാണവായു സമ്പുഷ്ടമായ ശുദ്ധമായ വായുവും കുടിവെള്ളവും സമീകൃതാഹാരവും മതിയായ അദ്ധ്വാനവും (വ്യായാമവും) മാനസികോല്ലാസവും വൈകാരിക സ്വാസ്ഥ്യം നല്‍കുന്ന ആരോഗ്യകരമായ സാമൂഹ്യ ജീവിതവും വിശ്രമവും ഇവയെല്ലാം വേണ്ടവിധം ഉറപ്പാക്കാനാവശ്യമായ ആരോഗ്യ പരിചരണ സംവിധാനവുമാണു്. അവയുടെ മതിയായ ലഭ്യത ഉറപ്പാക്കാനാവശ്യമായ അടിസ്ഥാന ഉപാധി അനുയോജ്യവും സ്വാഭാവികവുമായ പരിസ്ഥിതിയാണു്. ശുദ്ധവായുവിന്റേയും കുടിവെള്ളത്തിന്റേയും പ്രാധാന്യം ഇവിടെ വിശദീകരിക്കേണ്ടതില്ല. അവയേപ്പോലും കച്ചവട ചരക്കാക്കും വിധം മലിനപ്പെടുത്തുന്നതു് കച്ചവട ലക്ഷ്യത്തോടെയാണെന്നതു് മാത്രം പറയാതെ വയ്യ. അദ്ധ്വാനവും അതിന്റെ അഭാവത്തില്‍ കളികളും യോഗവും അടക്കം വ്യായാമത്തിന്റെ പ്രാധാന്യവും ഈ കുറിപ്പില്‍ വിശദീകരിക്കുന്നില്ല. നിരന്തരം നടക്കുന്ന ചയാപചയ പ്രക്രിയകളിലൂടെയും അദ്ധ്വാനത്തിലൂടെയും നഷ്ടപ്പെടുന്ന ഊര്‍ജ്ജം വീണ്ടെടുക്കുന്നതിനും ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കുന്നതിനും ആവശ്യമായ വിശ്രമവും ആരോഗ്യകരമായ വൈകാരിക ജീവിതം ഉറപ്പാക്കുന്ന സാമൂഹ്യ ജീവിതവും പ്രത്യേകം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടു്. മാനസികോല്ലാസവും വൈകാരികാരോഗ്യവും നിലനിര്‍ത്താനുതകുന്ന സാമൂഹ്യ ജീവിതത്തിന്റെ പ്രാധാന്യവും വേറെ പ്രദിപാദ്യം അര്‍ഹിക്കുന്നു. അവയെല്ലാം വിവര സംഗമത്തിന്റെ ഇതര വിഷയമേഖലകളുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടുമെന്നു് വിശ്വസിക്കുന്നു.

അതേപോലെ തന്നെ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള കാര്യങ്ങളും ഇവിടെ പരാമര്‍ശിക്കുന്നില്ല. അവ ഏറിയ കൂറും നിലവിലുള്ള സര്‍ക്കാര്‍ മേഖലയുടെ പ്രാമുഖ്യം ആവശ്യപ്പെടുന്നവയാണു്. നിലവില്‍ അവ ആവശ്യമാണു് താനും. അവയെ അംഗീകരിക്കുന്നു. പക്ഷെ, സര്‍ക്കാര്‍ ഉറപ്പാക്കേണ്ട ആരോഗ്യ പരിചരണ വ്യവസ്ഥയുടെ ഉള്ളടക്കം എന്താകണമെന്നതിനേക്കുറിച്ചാണു് ഈ കുറിപ്പു് ഊന്നുന്നതു്.
സമഗ്രവും സ്വാഭാവികവുമായ രോഗപ്രതിരോധ പരിഹാര വ്യവസ്ഥ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനുമാവശ്യമായ ശാസ്ത്രീയവും സാമൂഹ്യമായി സ്വീകാര്യവുമായ ആരോഗ്യ പരിചരണ പിന്തുണാ വ്യവസ്ഥയാണു് ഈ കുറിപ്പിന്റെ വിഷയം.
ആരോഗ്യം എന്ന വിഷയം ജനാധിപത്യ സര്‍ക്കാരും സമൂഹവും വ്യക്തികളും ആഴത്തില്‍ മനസിലാക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യേണ്ട വിഷയമാണു്. അതു് ഏതെങ്കിലും സ്ഥാപിത താല്പര്യക്കാരെ ഏല്പിച്ചു് നിശ്ചിന്തരായ ഇരകളായി സര്‍ക്കാരും സമൂഹവും വ്യക്തികളും മാറിക്കൂടാ. മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ പരിഹാര ശേഷിയും ആരോഗ്യവും ആരോഗ്യ പരിചരണ പിന്തുണാ സംവിധാനവും അതിന്റെ ഗുഭോക്താക്കളും ഇരകളുമായ ജനങ്ങളും മനസിലാക്കേണ്ടതുണ്ടു്. 

ആരോഗ്യ രംഗത്തെ നയവും പെരുമാറ്റ ചട്ടവും എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടാനുതകുന്നതാകണം. അതില്‍ ഏറ്റവും പ്രധാനം മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഓരു മഴകോണ്ടു് ഓരു പ്രദേശംമുഴുവന്‍ ജനസേചനം ചെയ്യപ്പെടുന്നതു് നാം കാണുന്ന കാര്യമാണു്. മവയില്ലാത്തപ്പോള്‍ നാം എത്ര വെള്ളമുപയോഗിച്ചാലും പ്രകൃതി ദത്തമായ മഴയ്ക്കു് സമാനമായി ജലസേചനം നടത്താനാവില്ല തന്നെ. ഇതു് തന്നെയാണു് പ്രകൃതി ദത്തമായ രോഗ പ്രതിരോധ ശേഷി ഉപയോഗപ്പെടുത്തുമ്പോളുണ്ടാകുന്നതു്. അവിടെ പൂര്‍ണ്ണമായ തോതില്‍ സമഗ്രമായ വ്യവസ്ഥയാണു് പ്രയോഗക്ഷമമാകുന്നതു്. ഫലവും സമഗ്രമായിരിക്കും. വിഭവവിനിയോഗം നിലവിലുള്ളതു് മാത്രമോ അതിനുള്ള പിന്തുണാ സംവിധാനം മാത്രമോ ആയതിനാല്‍ വളരെ പരിമിതവുമായിരിക്കും.
മറിച്ചു്, നിലവിലുള്ള പ്രതിരോധ വ്യവസ്ഥ കാണാതെയും ഉപയോഗിക്കാതെയും ആക്രമണകാരികള്‍ക്കെതിരായ മരുന്നുകള്‍ പ്രയോഗിച്ചു് രോഗശാന്തിയ്ക്കു് ശ്രമിക്കുമ്പോള്‍ മരുന്നുകളുടെ ദോഷ ഫലങ്ങള്‍ പല പല തലങ്ങളിലുണ്ടാകുന്നു. മിത്രാണുക്കള്‍ നശിപ്പിക്കപ്പെടുന്നു. കേടില്ലാത്ത കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. വിഭവങ്ങളുടെ അമിത പ്രയോഗം വേണ്ടിവരുന്നു. അതെല്ലാം അധിക വിഭവ വിനിയോഗമായി പരിണമിക്കുന്നു. ശാസ്ത്രീയമായ സമീപനം, എന്തു് കണ്ടും ജൈവരീതി കണ്ടെത്തി ഉപയോഗിച്ചു് രോഗ പ്രതിരോധവും പരിഹാരവും നിലനിര്‍ത്തി ആരോഗ്യം സംരക്ഷിക്കുകയാണെന്ന കാര്യം ഇവിടെ ബോധ്യപ്പെടുന്നു. മറിച്ചു്, ശരീരത്തിന്റെ തനതു് ജൈവ രീതികളെ കാണാതെയും മനസിലാക്കാതെയും പലപ്പോഴും അവഗണിച്ചും എതിര്‍ത്തും, ശാസ്ത്രത്തിന്റെ കണ്ടു് പിടുത്തമെങ്കിലും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മേല്പറഞ്ഞ കഷ്ടനഷ്ടങ്ങളുണ്ടാക്കുന്നതു് അശാസ്ത്രീയമാണെന്നു് കാണാം. ഇതിനു് പിന്നിലുള്ള ലക്ഷ്യം ലാഭം മാത്രമാണു് താനും. രോഗികളുടെ ആരോഗ്യവും സാമൂഹ്യാരോഗ്യവും ആവശ്യപ്പെടുന്നതു് സ്വാഭാവിക ജൈവ രീതികള്‍ പഠിച്ചു് അവ ഉപയോഗപ്പെടുത്തുക എന്നതു് തന്നെയാണു്. അവ കണ്ടെത്താനാവാത്ത സന്ദര്‍ഭങ്ങളില്‍ നിലിവിലുള്ള കൃത്രിമ രീതികള്‍ക്കു് ന്യായീകരണമുണ്ടു് താനും. ഇതു് ഏതാണ്ടു് കൃത്രിമ കൃഷി രീതികളും ജൈവ കൃഷി രീതികളും തമ്മിലുള്ള വ്യത്യാസത്തിനു് സമാനമാണു്.
ചുരുക്കത്തില്‍ ഓരോ രോഗത്തിന്റേയും ചികിത്സാ ക്രമങ്ങള്‍ സമഗ്ര ചികിത്സാ ക്രമത്തിന്റെ അഭേദ്യഭാഗമായിരിക്കണം. വ്യത്യസ്ത ക്രമങ്ങളും സമീപനങ്ങളുമുണ്ടാകാം. വിവര സാങ്കേതിക വിദ്യയില്‍ ഓരേ പ്രശ്നത്തിനു് പല പരിഹാരങ്ങള്‍ സാധ്യമായതു് പോലെ തന്നെ. തെരഞ്ഞെടുക്കപ്പെടുന്നവയുടെ ക്രമം ആദ്യം സ്വാഭാവികമായതേതോ അതു് എന്നതായിരിക്കണം. അതില്‍ തന്നെ, മുന്‍തൂക്കം സ്വാഭാവിക പ്രതിരോധ വ്യവസ്ഥയുടെ സംരക്ഷണം, തുടര്‍ന്നു് സ്വാഭാവിക പ്രതിരോധ വ്യവസ്ഥയ്ക്കു് അനുയോജ്യം – ജൈവ പ്രക്രിയ, സാധ്യമല്ലാത്തിടത്തു് അജൈവ പ്രക്രിയ എന്ന ക്രമത്തില്‍ – ഓരോന്നിലും തന്നെ പലതുണ്ടെങ്കില്‍ വിഭവ വിനിയോഗ പരിമിതിയായിരിക്കണം മാനദണ്ഡം. തുടര്‍ന്നു്, പുറമേനിന്നുള്ള കൃത്രിമ പരിഹാര ഇടപെടലുകള്‍, മരുന്നു്, ശസ്ത്രക്രിയ എന്നിങ്ങനെ ക്രമത്തില്‍, അവസാനമായി പരിഹാരമില്ലാത്തിടത്തു്, ശമന ചികിത്സയും ആശ്വാസ പരിചരണവുമെന്നതായിരിക്കണം നടപടിക്രമങ്ങളുടെ സ്വഭാവം.

ആഹാരവും പോഷണവും

സ്വാഭാവിക രോഗ പ്രതിരോധ-പരിഹാരത്തിന്റെ അടിസ്ഥാനാവശ്യം, വായുവിനും വെള്ളത്തിനും ശേഷം, സമീകൃതാഹാരമാണു്. അന്നജം, മാംസ്യം, കോഴുപ്പു് എന്നിവയാണു് കൂടുതല്‍ ആവശ്യം. വിവിധ ആന്തരികാവയവങ്ങളില്‍ നടക്കുന്ന ചയാപചയ പ്രക്രിയകളിലൂടെ ഇതിലേതും, കുറവുള്ള പക്ഷം, മറ്റു് രണ്ടിന്റേയും ധര്‍മ്മം നിറവേറ്റാന്‍ പര്യാപ്തമാണു്. പക്ഷെ, ആരോഗ്യകരമായ ചയാപചയ പ്രക്രിയകള്‍ക്കു് മറ്റനേകം പോഷണങ്ങള്‍, മേല്പറഞ്ഞവയേക്കാള്‍ കുറഞ്ഞതെങ്കിലും, വിവിധ അളവില്‍ ലഭ്യമാകേണ്ടതുണ്ടു്. ചിലവ, പുറമേ നിന്നു് കിട്ടേണ്ടവയാണെങ്കില്‍, മറ്റു് ചിലവ ശരീരം തന്നെ നിര്‍മ്മിക്കുന്നവയുമാണു്. ജീവകങ്ങള്‍, ആന്റീ ഓക്സിഡന്റ്സ്, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, മിനറലുകള്‍ തുടങ്ങിയവയാണവ.

പോഷകങ്ങള്‍ – ജീവകങ്ങള്‍, ആന്റീ ഓക്സിഡന്റുകള്‍, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, മിനറലുകള്‍

ചില ജീവകങ്ങള്‍, എ, സി, ഇ എന്നിവ, ആന്റീ ഓക്സിഡന്റുകളുമാണു്. മറ്റുള്ളവയ്ക്കു് ആ ധര്‍മ്മമില്ല. ജീവകം സിയാണു് അവയില്‍ ഏറ്റവും പ്രധാനവും ഏറെ അളവില്‍ ആവശ്യമായി വരുന്നതും. മറ്റനേകം ആന്റി ഓക്സിഡന്റുകള്‍ക്കു് ജീവകം സിയുടെ ആന്റി ഓക്സിഡന്റു് ധര്‍മ്മം നിര്‍വ്വഹിക്കാനാവും. എന്നാല്‍, മറ്റു് അനേകം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ജീവകം സി തന്നെ കിട്ടിയേ തീരൂ. വിവിധ കോശങ്ങളുടെ അടിസ്ഥാന സൃഷ്ടി ഘടകമായ കോളേജന്‍ നിര്‍മ്മിതിക്കു്, കോളസ്ട്രോളിനെ കോളേജനാക്കി മാറ്റാന്‍,‍ ജീവികം സി കൂടിയേ തീരൂ. ശരീരത്തിന്റെ രോഗ പ്രതിരോധ വ്യവസ്ഥയില്‍ ജീവകം സിക്കുള്ള പങ്കു് അദ്വിതീയമാണു്. ജീവകങ്ങള്‍, ആന്റീ ഓക്സിഡന്റ്സ്, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം പ്രധാനമാണു്. എങ്കിലും അവയില്‍ ചിലവ മറ്റുള്ളവയേക്കാള്‍ പ്രധാനമാണു്.
മേല്പറഞ്ഞവയെല്ലാം ആവശ്യമായ അനുപാതത്തില്‍ ലഭ്യമാകുമ്പോളാണു് സമീകൃതാഹാരമാകുന്നതു്.
പലതും, പ്രത്യേകിച്ചു് ജീവകങ്ങള്‍, ദൈനംദിനം നിശ്ചിത അളവില്‍ ലഭ്യമാവണം. കാരണം, അതതു് സമയത്തെ ആവശ്യം കഴിഞ്ഞു് അധികപ്പറ്റായതു് അപ്പോള്‍ തന്നെ പുറന്തള്ളപ്പെടും. ഇക്കൂട്ടത്തില്‍ പെടുന്നതാണു് ജീവകം സി. അതിന്റെ ആഗിരണ നിരക്കു് ലഭ്യത കൂടുന്നതിനനുസരിച്ചു് കുറഞ്ഞു് വരും. അതേ സമയം ശരിരത്തിന്റെ വ്യത്യസ്ത അവയവങ്ങളിലും ഭാഗങ്ങളിലും വ്യത്യസ്ത അളവിലാണതിന്റെ സാന്നിദ്ധ്യവും ആവശ്യവും. രക്തത്തിലുള്ളതിന്റെ 80 ഇരട്ടിവരെ ശ്വേതാണുക്കളില്‍ കാണപ്പെടുന്നു. ഇതു്, രോഗാണുക്കളെ പ്രതിരോധിക്കാന്‍ അവയുടെ സാന്നിദ്ധ്യമുള്ളിടത്തേക്കു് ശ്വേതാണുക്കളെത്തുന്നതോടപ്പം കൂടിയ അളവില്‍ ജീവകം സി കൂടി എത്തിക്കാനാണു്. ശ്വേതാണുക്കള്‍ രോഗാണുക്കളെ നേരിട്ടു് നശിപ്പിക്കുന്നതോടോപ്പം ജിവകം സി ചില രാസ പ്രവര്‍ത്തനങ്ങളുടെ ശൃംഖലയ്ക്കു് തുടക്കം കുറിക്കുകയും രോഗാണുക്കളെ അവയുടെ സവിശേഷ ഘടന ഉപയോഗപ്പെടുത്തി നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ദൈനന്തിനാവശ്യം നിറവേറ്റപ്പെടേണ്ട ജീവകം സി രോഗാവസ്ഥയില്‍ ഏതു് ഉയര്‍ന്ന അളവിലും പ്രയോഗിക്കാനാവും. ഗുരുതരമായ രോഗാവസ്ഥയില്‍ ജീവകം സിയുടെ നിരന്തരമായ പ്രവാഹം (Dynamic Flow) ശരീരത്തിലൂടെ നടത്തുന്നതിലൂടെ വളരെ എളുപ്പത്തില്‍ രോഗ പരിഹാരം സാധിക്കാനും മേല്പറഞ്ഞ ജൈവ പ്രക്രിയകള്‍ ഉപയോഗപ്പെടുത്താനാവും എന്നതാണതിന്റെ സാധ്യത.

സമീകൃതാഹരം

സമീകൃതാഹരമെന്നാല്‍ മേല്പറഞ്ഞവയുടേയെല്ലാം ആവശ്യമായ അളവിലുള്ള ഉപയോഗമെന്നാണര്‍ത്ഥം. അതില്ലാതെ പോകുന്നു എന്നതാണു് ആധുനിക ജീവിത ശൈലി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നു് പറയുന്നതിനു് കാരണം. ചയാപചയ പ്രക്രിയകള്‍ ശരിയാം വണ്ണം നടക്കും വിധം മേല്പറഞ്ഞ പോഷകങ്ങളും ശുദ്ധവായു, ശുദ്ധജലം, വ്യായാമം, സാമൂഹ്യ ജീവിതം, വിശ്രമം തുടങ്ങിയ ഇതര ഘടകങ്ങളും ആവശ്യമായ അനുപാതത്തില്‍ ഉറപ്പാക്കപ്പെടുമ്പോഴാണു് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ-പരിഹാര വ്യവസ്ഥ പ്രവര്‍ത്തന ക്ഷമമാകുന്നതു്, ഫലപ്രദമാകുന്നതു്. ഇതു് അമൂല്യമായ സമ്പത്താണു്. ഉപയോഗിക്കാതെ നഷ്ടപ്പെട്ടു് പോകുന്ന വിഭവമാണു്. ചെലവു് കുറഞ്ഞു് ലഭായമാകുന്നതാണു്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യപ്രാപ്തിക്കു് ആങ്ങേയറ്റം അവശ്യം ആവശ്യമാണു്. മറ്റന്നും ഇതിനു് പകരം വെയ്ക്കാനാവില്ല.

സന്തുലിതാഹാരം

ഓരോരുത്തര്‍ക്കും ആവശ്യമായ ആഹാരത്തിന്റെ അളവു് മറ്റോരു പ്രശ്നമാണു്. അതു് തീരുമാനിക്കുന്നതു് അയാള്‍ ചെയ്യേണ്ടിവരുന്ന അദ്ധ്വാനത്തിന്റേയും വ്യായാമത്തിന്റേയും ദീര്‍ഘ കാലയളവിലെ ശരാശരിയെ ആശ്രയിച്ചും കൂടിയിരിക്കുന്നു. ജീവിത ശൈലിയിലെ മാറ്റം, വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളും മുന്‍ഗണനകളും, അദ്ധ്വാനം എന്നിങ്ങനെ പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു ദൈനന്തിന ആവശ്യം. ഇക്കാര്യത്തില്‍, ആധുനിക ചികിത്സാ ക്രമത്തിന്റെ ഭാഗമായുള്ള ഡയറ്റീഷ്യന്മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടു്. നിലവില്‍ അവര്‍ ലാഭാധിഷ്ഠിത വ്യവസ്ഥയുടെ അഗണ്യമായ ഘടകമായാണു് കണക്കാക്കപ്പെടുന്നതു്. ഇതു് മാറി ശാസ്ത്രീയാടിത്തറയിലും ശാസ്ത്രീയ പഠനങ്ങളിലൂടെയും പുനര്‍ നിര്‍ണ്ണയം ചെയ്യപ്പെടുന്നതുമായ രോഗ പ്രതിരോധ-പരിഹാര ശേഷി ഉപയോഗപ്പെടുത്തിക്കോണ്ടുള്ള ശരിയായതും ചെലവു് കുറഞ്ഞതുമായ ആരോഗ്യ ക്രമം ഉരുത്തിരിയണം.

പോഷകങ്ങള്‍ – മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥയുടെ അവശ്യ ഘടകങ്ങള്‍

സാധാരണ ആരോഗ്യമുള്ളവര്‍ക്കും ജീവിത ശൈലീപ്രശ്നങ്ങളുള്ളവര്‍ക്കും പോഷണക്കുറവുള്ളവര്‍ക്കും വ്യത്യസ്തമായ അളവില്‍ പോഷകങ്ങള്‍ ആവശ്യമായി വരും. നിലവില്‍, രോഗമില്ലാത്ത സാധാരണ സ്ഥിതിയില്‍ ആവശ്യമുള്ള അളവാണു് RECOMMENDED DAILY ALLOWANCE (RDA) എന്നറിയപ്പെടുന്നതു്. അതു് രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ നിലനിര്‍ത്താനാവശ്യമായ അളവാണു്. വളരെക്കാലമായി ഈട്ടം കൂടിയിട്ടുള്ള കുറവു് നികത്താനും അതിലൂടെ ഉണ്ടയിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കാനും ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ ഉത്തേജിപ്പിക്കാനും രോഗ പരിഹാരത്തിനുമാവശ്യമായ പോഷകങ്ങളുടെ മാത്രകള്‍ (പ്രോട്ടോകോള്‍) ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന തെളിയിക്കപ്പെട്ട ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഇനിയും കണ്ടെത്തേണ്ടതുണ്ടു്.

ആരോഗ്യ പരിചരണ പിന്തുണാ വ്യവസ്ഥ

ഇതു് സമഗ്രമായിരിക്കണം. പാശ്വഫലങ്ങള്‍ ഉണ്ടാവരുതു്. ചെലവു് കുറഞ്ഞതായിരിക്കണം. സമൂഹത്തിനു് ഗ്രഹിക്കാനാവുന്നതും സ്വാംശീകരിക്കാനാവുന്നതുമാകണം. ഏതെങ്കിലും കുത്തകകളുടെ നീരാളി പിടുത്തം ഉണ്ടായിരിക്കാന്‍ പാടില്ല. ആ ഗുണങ്ങളെല്ലാം സമ്മേളിക്കുന്നതും സമഗ്രത കൈവരിക്കാന്‍ ഏറ്റവും അനുയോജ്യവും പ്രകൃതി ദത്തമായ രോഗ പ്രതിരോധ-പരിഹാര വ്യവസ്ഥ തന്നെയാണു്. അതു് പിന്തുടരുന്നതിനാകണം ആദ്യത്തെ മുന്‍ഗണന. അതു് കണ്ടെത്തി വികസിപ്പിക്കുകയും ആസൂത്രിതമായി പ്രയോഗിക്കുകയും ചെയ്യുക എന്നതാണു് ആധുനിക വൈദ്യശാസ്ത്ര ശാഖ നേരിടുന്ന വെല്ലുവിളി. അതേറ്റെടുക്കാന്‍ പോതുവെ ശാസ്ത്രം സുസജ്ജമാണു്. പക്ഷെ, ലാഭാധിഷ്ഠിത വ്യവസ്ഥ അതിനു് തയ്യാറാകുന്നില്ല. കാരണം, നിലവില്‍ കോടാനുകോടി നിക്ഷേപം നടത്തി അതിലൂടെ കൈവശപ്പെടുത്തിക്കണ്ടിരിക്കുന്ന അമിത ലാഭം അപ്പോള്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണു് മൂലധന കുത്തകകളെ അതില്‍ നിന്നു് പിന്തിരിപ്പിക്കുന്നതു്. അഥവാ ഏതെങ്കിലും ഗവേഷകര്‍ അത്തരം കണ്ടു് പിടുത്തം നടത്തി അതു് പ്രയോഗത്തില്‍ കണ്ടുവന്നാല്‍ പോലും മൂലധന കുത്തകകളുടെ പിടിയിലമര്‍ന്ന ഇന്നത്തെ ആരോഗ്യ വ്യവസ്ഥ അവയെ തമസ്കരിക്കാന്‍ പെടാപാടു് പെടുന്നതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ടു്. ഇതേ സ്ഥിതി ശാസ്ത്രീയ നേട്ടങ്ങള്‍ കൈവരിച്ച മറ്റിതര മേഖലകളിലും കാണാം. നിലവിലുള്ള പെട്രോളിയം അധിഷ്ഠിത ഉര്‍ജ്ജം ഉപയോഗിക്കുന്ന വ്യവസ്ഥ മാറ്റി സൌരോര്‍ജ്ജവും മറ്റിതര പാരമ്പര്യേതര ഊര്‍ജ്ജവും ഉപയോഗിക്കാനുള്ള ശേഷി ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിലൂടെ സമൂഹം നേടിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ, അതിലേയ്ക്കു് മാറുന്നതിനു് പോട്രോളിയം കുത്തകകളും ഓട്ടോമബൈല്‍ കുത്തകകളും മറഞ്ഞും തെളിഞ്ഞും തടസ്സങ്ങള്‍ സൃഷ്ടിച്ചു് പോരുന്നതു് ഇതിനു് സമാനമായതാണു്. ഐടി രംഗത്തും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വിവര-വിജ്ഞാനാര്‍ജ്ജനവും വിനിമയവും സംഭരണവും വിപ്ലവകരമായി വികസിപ്പിക്കാമെന്നിരിക്കെ, അതിനെ നിരന്തരം പരിമിതപ്പെടുത്തുകയാണു് മൂലധന കുത്തകകളും അവ നയിക്കുന്ന ഭരണ കൂടങ്ങളും.
മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധ വ്യവസ്ഥയ്ക്കു് പോഷണക്കുറവു് മൂലവും പ്രായാധിക്യം മൂലവുമുണ്ടാകുന്ന ഉണ്ടാകുന്ന രോഗങ്ങളും രോഗാണു ബാധമൂലമുണ്ടാകുന്ന രോഗങ്ങളും അപകടങ്ങള്‍, വിഷാംശങ്ങള്‍, റേഡിയേഷന്‍ മുതലായവയില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും പ്രതിരോധിക്കാനുള്ള ശേഷിയുള്ളതു് പോലെ തന്നെ പ്രതിരോധം മറികടന്നു് പിടിപെടുന്നവ പരിഹരിക്കാനും കഴിയും. അതിനാകട്ടെ, പോഷകങ്ങളുടേയും വ്യായാമത്തിന്റേയും യുക്തമായ അളവിലും അനുപാതത്തിലുമുള്ള പ്രയോഗമാണാവശ്യം. അതില്‍, പതുവെ, പ്രാണവായു, ജീവകം സി, മഗ്നീഷ്യം തുടങ്ങിയവയ്ക്കു് മറ്റുള്ളവയിലുപരിയായ പ്രാധാന്യമുണ്ടു്. വ്യത്യസ്ത രോഗാവസ്ഥകള്‍ക്കു് മറ്റിതര പോഷകങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം കാണാം. ഇത്തരത്തിലുള്ള സമഗ്രമായ രോഗ പരിഹാര ഉപവ്യവസ്ഥയാണു് പോഷണ ചികിത്സ എന്ന പേരില്‍ അടുത്തകാലത്തായി പ്രചാരം നേടിവരുന്നതു്. പക്ഷെ, ഇതു് പരീക്ഷിക്കാനും പ്രയോഗിക്കാനും ലാഭാധിഷ്ഠിത വ്യവസ്ഥ തയ്യാറാകുന്നില്ല. മറിച്ചു്, പരീക്ഷിച്ചു് കുറ്റമറ്റതായി പഠനങ്ങളില്ല എന്ന വാദമാണു് ഉയര്‍ത്തപ്പെടുന്നതു്.
പഠനത്തിനും ഗവേഷണത്തിനും പരിശോധനയ്ക്കും അംഗീകൃതവും ശാസ്ത്രീയമായി രൂപ കല്പന ചെയ്യപ്പെട്ടിട്ടുള്ളതുമായ Randomised double blind, placebo-controlled study തന്നെ ഉപയോഗപ്പെടുത്തണം. അതുപയോഗിച്ചു് വളരെയധികം പഠനങ്ങള്‍ നടന്നു് കഴിഞ്ഞിട്ടുണ്ടു്. അവ വികസിത നാടുകളില്‍ നടപ്പിലുമുണ്ടു്. അതുപയോഗിച്ചു് നമ്മുടെ ഭരണാധികാരികളും ധനവാന്മാരും രോഗശാന്തി കൈവരിക്കുന്നുമുണ്ടു്. പക്ഷെ, അവയുടെ വ്യാപനം നമ്മുടെ നാട്ടിലേയ്ക്കു് വളരെ മെല്ലെയാണു് നടക്കുന്നതു്. മാത്രമല്ല, കുറഞ്ഞ ഡോസുപയോഗിച്ചും മറ്റു് പലവിധത്തിലും വികലമായ അനേകം പഠന റിപ്പോര്‍ടുകളുണ്ടാക്കി അത്തരം പഠനങ്ങളെ തമസ്കരിക്കാനായി മൂലധന കുത്തകകള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും വഴിമാറി ചിന്തിക്കുന്ന ഭിഷഗ്വരന്മാരെ അന്യായമായ ശിക്ഷാ നടപടികള്‍ക്കു് വിധേയമാക്കുന്നതിന്റേയും അനേകം ദൃഷ്ടാന്തങ്ങള്‍ വികസിത നാടുകളില്‍ തന്നെയുണ്ടു്. ഫാര്‍മക്കോളജിക്കല്‍ പ്രോട്ടോകോളില്‍ മരുന്നിന്റെ അളവു് വളരെ പ്രധാനമാണെന്നതു് ഈ രംഗത്തുള്ള വിദഗ്ദ്ധര്‍ക്കു് ബോധ്യമുള്ള കാര്യമാണു്. പക്ഷെ, പോഷണ ചികിത്സയുടെ കാര്യത്തില്‍ അവരിതു് കണ്ടില്ലെന്നു് നടിക്കുന്നു. ജീവകം സിയുടെ RDA നിലവില്‍ 65-90 mg ആയാണു് നിജപ്പെടുത്തിയിരിക്കുന്നതു്. രോഗാവസ്ഥയില്‍, പരിഹാരം കാണാന്‍ രോഗത്തിനും അവസ്ഥയ്ക്കും അനുസരിച്ചു് നൂറും അതിലധികവും ഗ്രാം കണക്കിനു് പ്രയോഗിക്കേണ്ടി വരുന്നുണ്ടു്. അതിലൂടെ രോഗം മാറുകയും ചെയ്യുന്നു. ഇതു്, ഉദാഹരണം മാത്രം. മഗ്നീഷ്യം ഇതേപോലെ തന്നെ, നിലവിലുള്ള രോഗങ്ങള്‍ക്കു്, പ്രത്യേകിച്ചു് കാത്സ്യം കുറവും കൂടുതലും മൂലമുണ്ടാകുന്ന വളരെയധികം രോഗങ്ങള്‍ക്കു് വളരെ പ്രധാനമാണു്. മതിയായ അളവില്‍ പ്രയോഗിക്കേണ്ടതുണ്ടു്.
പോഷണ ചികിത്സയോടു് കോര്‍പ്പറേറ്റുകള്‍ക്കു് താല്പര്യമില്ല കാരണം ലളതമാണു്. അവ പേറ്റന്റു് ചെയ്തു് കുത്തക ലാഭം കവരാനാവില്ല. സ്വാഭാവിക മോളിക്യൂളുകളെന്ന നിലയില്‍ അവ പേറ്റന്റു് വ്യവസ്ഥയ്ക്കു് പുറത്താണു്. അവര്‍ കണ്ടെത്തി, അവര്‍ പരീക്ഷിച്ചു്, അവര്‍ റിപ്പോര്‍ടുണ്ടാക്കി, അവര്‍ സെര്‍ടിഫിക്കേഷന്‍ വാങ്ങി കമ്പോളത്തിലിറക്കുന്ന മരുന്നുകള്‍ മാത്രമാണു് ഇന്നു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു്. മുന്‍കാലത്തു്, സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ജീവകം സിയും ചുവന്നതും പച്ചയുമായ മരുന്നു് മിശ്രിതവും അപ്രത്യക്ഷമായതോടെ കുത്തകകളുടെ നല്ലകാലം പിറന്നു. പ്രായമായവര്‍ക്കറിയാവുന്നതും ഇന്നും സമൂഹത്തോടു് കൂറുള്ള പല ഭിഷഗ്വരന്മാരും പ്രയോഗിക്കുന്നതുമാണവ. പക്ഷെ, ജീവകം സി ഇന്നു് മരുന്നു് കടകളില്‍ നിന്നു് പോലും അപ്രത്യക്ഷമായിക്കോണ്ടിരിക്കുന്നു.
ഇനി അഥവാ ഇതിനു് ഗവേഷണ പിന്‍ബലമില്ലെങ്കില്‍ അതു് പഠിച്ചു് റിപ്പോര്‍ടുണ്ടാക്കണം. അതിനു് ജനാധിപത്യ സര്‍ക്കാരുകളെ നിര്‍ബ്ബന്ധിക്കാന്‍ പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന സാമൂഹ്യ ജീവികളായ മനുഷ്യര്‍ക്കു് കഴിയണം. 

Add Comment